imbichi
ഇമ്പിച്ചിക്കോയട്ടി


കാരപ്പറമ്പ്: കാരപ്പറമ്പിലെ പൗരപ്രമുഖനും വലിയങ്ങാടിയിലെ മുൻകാലവ്യാപാരിയും അഹ്മദിയ്യ മുസ്ലിം ജമാഅത്ത് കോഴിക്കോടിന്റെ പൊതുകാര്യ സെക്രട്ടറിയും കാരപ്പറമ്പ് ഹൽഖാ സദറുമായ മരക്കാംകണ്ടി ഇമ്പിച്ചിക്കോയട്ടി (74) നിര്യാതനായി. കാരപ്പറമ്പ് വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ മുൻകാല യൂണിറ്റ് പ്രസിഡന്റും കാരാ റെസിഡന്റ്‌സ് അസോസിയേഷന്റെ മുൻ പ്രസിഡന്റുമാണ്. ഭാര്യ: ആയിഷബി സി.കെ. മക്കൾ: എം.കെ. മുസഫർ അഹമ്മദ് (ലാമിഅ ഏജൻസീസ്), മുസദ്ദിഖ് അഹമ്മദ് (ഖത്തർ), മുബഷീറ എം.കെ, മുഹസിന എം.കെ. മരുമക്കൾ: നൗഫൽ അഹമ്മദ് (ഇൻലാൻഡ് പെയിന്റ്‌സ്), റഫിയുദ്ദീൻ ടി. (ദുബായ്), ഷഫീന മുസഫർ, രേഷ്മ മുസദ്ദിഖ്. സഹോദരങ്ങൾ: എം.കെ. ആലിക്കോയ (പുതുമ സ്റ്റോർ), ഇമ്പിച്ചായിഷ, പരേതരായ എം.കെ. ഇബ്രാഹിം, എം.കെ. അബൂബക്കർ, ഇമ്പിച്ചാമിന, ഇമ്പിച്ചിപ്പാത്തുമ്മാബി. കബറടക്കം പഞ്ചാബിലെ ഖാദിയാനിലെ ബിഹിസ്തീ മഖ്ബറയിൽ. മയ്യത്ത് നമസ്‌കാരം കോഴിക്കോട് മുതലക്കുളം ബൈത്തുൽ ഖുദ്ദൂസിൽ വെള്ളിയാഴ്ച നടന്നു.