കോഴിക്കോട്: കോർപ്പറേഷൻ കുടുംബശ്രീ സി.ഡി.എസിൻറെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് നഗരത്തിലെ അഗതികൾക്ക് സൗജന്യമായി പോഷകാഹാര കിറ്റും പുതുവസ്ത്രങ്ങളും നൽകുന്നു. 404 പേർക്കാണ് മൂന്ന് മാസത്തെ ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും നൽകുക. പരിപ്പ്, കടല, ചെറുപയർ, ഗ്രീൻപീസ്, റവ, ഉഴുന്ന്, വെളിച്ചെണ്ണ, ആട്ട, പഞ്ചസാര, ചായപൊടി എന്നിവയാണ് ഓരോ കിറ്റിലും ഉൾക്കൊള്ളിച്ചിട്ടുള്ളത്. നകിറ്റുകൾ അവരവരുടെ വീടുകളിൽ കുടുംബശ്രീ എ.ഡി.എസ് മുഖേന എത്തിച്ചുനൽകും.
പദ്ധതിയുടെ ഉദ്ഘാടനം കോർപ്പറേഷൻ കുടുംബശ്രീ ഹാളിൽ ഇന്ന് വൈകിട്ട് 4.30 ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും.