mgm
കോഴിക്കോട് ജില്ല എം. ജി. എം. സംഗമം കെ. എൻ. എം. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സ്ത്രീകൾ വീടുകളിൽ തളച്ചിടേണ്ടവരല്ലെന്നും നവോത്ഥാന രംഗത്ത് സജീവമായി ഇടപെട്ടുകൊണ്ട് അസമത്വങ്ങൾക്കെതിരെയും അധാർമ്മികതക്കെതിരെയും രംഗത്ത് ഇറങ്ങണമെന്നും കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

ജില്ലാ എം.ജി.എം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സെക്രട്ടറി ശമീമ ഇസ്ളാഹിയ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് ആയിഷാബി, സൗദ ഒളവണ്ണ, അലി ശാക്കിർ വളപ്പിൽ , അബ്ദുസലാം എന്നിവർ പ്രസംഗിച്ചു.