കോഴിക്കോട്: നാഷണൽ ഹോസ്പിറ്റലിൽ ആരംഭിച്ച കാരുണ്യ ആരോഗ്യ സുരക്ഷ (ആയുഷ്മാൻ) പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു.നാഷണൽ ഹോസ്പിറ്റൽ ആൻഡ് കെ.എം.സി.ടി ഗ്രൂപ്പ് ചെയർമാൻ കെ മൊയ്തു അദ്ധ്യക്ഷത വഹിച്ചു. എ പ്രദീപ്കുമാർ എം.എൽ.എ, ജില്ല കളക്ടർ എസ് സാംബശിവ റാവു, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കാലിക്കറ്റ് ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് സുബൈർ കൊളക്കാടൻ തുടങ്ങിയവർ മുഖ്യാതിഥികളായി. മെഡിക്കൽ ഡയറക്ടർ കെ.എം ആഷിക് എക്സിക്യൂട്ടീവ് ഡയറക്ടർ ഹസീന ആഷിഖ്, കെ.എം.സി.ടി മെഡിക്കൽ കോളേജ് ചീഫ് ഓപ്പറേറ്റീംഗ് ഓഫീസർ പി.എം റമീസ്, സൂപ്രണ്ട് സി വിനോദ്, സന്ദീപ് കുഞ്ഞിക്കണ്ണൻ, നഴ്സിംഗ് സ്‌കൂൾ പ്രിൻസിപ്പാൾ ജയലക്ഷ്മി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിനീത് ജോസ് തുടങ്ങിയവർ പങ്കെടുത്തു.