കുറ്റ്യാടി :- മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റി കാപ്പുമ്മൽ കനാൽ പരിസരങ്ങളിൽ പെരുമ്പാമ്പ്, മുള്ളൻപന്നി, തെരുവ് നായ, കീരി, പെരുംപാമ്പ്, തുടങ്ങി ക്ഷുദ്രജീവികളുടെ ശല്യം രൂക്ഷമാകുകയാണ്. രാത്രിയിൽ കൃഷിഭൂമികളിലും വീട്ടുപരിസരങ്ങളിലും എത്തി നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുന്നു.കഴിഞ്ഞ ദിവസം കനാൽ പാരമ്പരത്തെ കാപ്പുമ്മൽ ബാബുവിന്റെ വീടിനോട് ചേർന്ന കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് മൂന്ന് വലിയ കോഴികളെ വിഴുങ്ങുകയായിരുന്നു.നേരം പുലർന്നതിന്ന് ശേഷം കോഴിക്കൂട്ടിൽ പെരുമ്പാമ്പിനെ കണ്ട വീടുകാരും അയൽവാസികളും ബഹളം വച്ചതിനെ തുടർന്ന് പെരുമ്പാമ്പ് അതിവേഗം ഇഴഞ്ഞു നീങ്ങുകയായിരുന്നു.
അതിരാവിലെ യാത്ര ചെയ്യുന്നവർക്ക് വഴിയോരങ്ങളിലെ പുൽപടർപ്പുകളിൽ ക്ഷുദ്രജീവികളെ കാണാറുണ്ടെന്നും പറയുന്നു. മുണ്ടക്കുറ്റി, കച്ചേരി, പാറ ഭാഗം പ്രദേശങ്ങളിൽ തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെയും പക്ഷികളേയും ആക്രമിച്ച് മുറിവേൽപ്പിക്കുകയും യാത്രക്കാരെ ഭയപ്പെടുത്തുകയുമാണ്.കുറ്റ്യാടി പുഴയോര പരിസരങ്ങളിൽ നിന്നും മറ്റും അവശിഷ്ട വസ്തുക്കൾ ഭക്ഷിച്ച് പരിസര പ്രദേശങ്ങളിലെ ആളൊഴിഞ്ഞ കേന്ദ്രങ്ങളിലും മറ്റും തങ്ങിയതിന് ശേഷമാണ് ആക്രമണവാസനയോടെ പൊതുസ്ഥലങ്ങളിൽ എത്തി ജനങ്ങളെ ആക്രമിക്കുന്നതോടൊപ്പം നാശനഷ്ടങ്ങൾ വരുത്തുന്നതും .