കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്ത് അംഗവും വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ കെ ടി സുരേഷ് മാവേലിയായി വേഷം ധരിച്ച് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി. ഓടൻ കാട് കോളനി, നാഗമ്പാറ എൽ.പി സ്കൂൾ തൊട്ടിൽ പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോ, മറ്റ് ജനവാസ കേന്ദ്രങ്ങളിൽ എത്തി ഓണാംശസകൾക്ക് ശേഷം സൗഹൃദ സംഭാഷണം നടത്തി.
തുടർന്ന് നാദാപുരം നിയോജക മണ്ഡലം എം.എൽ എ., ഇ.കെ വിജയൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അന്നമ്മ ജോർജ്, വൈസ് പ്രസിഡണ്ട് പി.പി.ചന്ദ്രൻ മറ്റും പഞ്ചായത്ത് അംഗങ്ങൾ, സാമൂഹ്യ രാഷ്ട്രീയ നേതാക്കൾക്കും ഒപ്പം ചേർന്ന് സൗഹൃദ സംഭാഷണവും നടത്തി. ഗ്രാമ പഞ്ചായത്ത് അധികാരികൾ ഒരുക്കിയ പൂക്കളത്തിനരികെ എത്തി കേരളീയ സദ്യയ്ക്ക് ശേഷം മടക്കയാത്രയായി.