calicut-uni

ഡിസൈനർ: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സർവകലാശാല ഗോൾഡൻ ജൂബിലി പ്രസിദ്ധീകരണ ജോലികൾ ചെയ്യുന്നതിന് രണ്ടുമാസത്തേക്ക് ഡിസൈനർ തസ്തികയിലേക്ക് 17ന് രാവിലെ പത്തിന് വാക്ക് ഇൻ ഇന്റർവ്യൂ ഭരണ കാര്യാലയത്തിൽ നടത്തും. യോഗ്യത: മാസ് കമ്മ്യൂണിക്കേഷനിൽ മാസ്റ്റർ ബിരുദം. പ്രതിമാസ വേതനം 25000 രൂപ.

പ്രിൻസിപ്പൽ, അസിസ്റ്റന്റ് പ്രൊഫസർ - അഭിമുഖം

സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ കേന്ദ്രങ്ങളിൽ പ്രിൻസിപ്പൽ, അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്‌സ്) തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർക്ക് 19 ന് നടത്താനിരുന്ന അഭിമുഖം ഒക്ടോബർ മൂന്നിലേക്ക് മാറ്റി. .

സർവകലാശാല റേഡിയേഷൻ ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം 17ന് രാവിലെ 9.30 ന് സർവകലാശാല ഭരണ കാര്യാലയത്തിൽ നടക്കും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എസ്സി സൈക്കോളജി, എം.എസ്സി ബോട്ടണി (സി യു സി എസ് എസ്) പരീക്ഷാ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ് , ഫിനാൻഷ്യൽ ഇക്കണോമിക്‌സ് (സി സി എസ് എസ്) പരീക്ഷാ ഫലം വെബ്‌സൈറ്റിൽ.

രണ്ട്, നാല് സെമസ്റ്റർ എം.എ സംസ്‌കൃതം (സി സി എസ് എസ്) പരീക്ഷാ ഫലം വെബ്‌സൈറ്റിൽ.

നടത്തിയ അഞ്ചാം സെമസ്റ്റർ ബി ടെക് (09,14 സ്‌കീം) റെഗുലർ ,സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.

അദ്ധ്യാപക പരിശീലനം: അപേക്ഷ ക്ഷണിച്ചു

സർവകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അദ്ധ്യാപക പരിശീലനകേന്ദ്രത്തിൽ സർവകലാശാല, കോളേജ് ശാസ്ത്ര സാമൂഹിക ശാസ്ത്ര വിഭാഗം അദ്ധ്യാപകർക്ക് പ്രൊഫഷണൽ ഡെവലപ്‌മെന്റ് എന്ന വിഷയത്തിൽ 24 ന് തുടങ്ങുന്ന ഒരാഴ്ചത്തെ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 9495657594, 9446244359.

സിൻഡിക്കേറ്റ് മീറ്റിംഗ്

സർവകലാശാല ഏഴിന് നടത്താനിരുന്ന സിൻഡിക്കേറ്റ് മീറ്റിംഗ് 19ന് നടക്കും.