നന്മണ്ട: ദീനദയാൽ ഗ്രാമസേവാസമിതി മരക്കാട്ട് മുക്കിൽ സ്ഥാപിക്കുന്ന സേവാകേന്ദ്രത്തിൻെറ ശിലാസ്ഥാപനം കേന്ദ്ര വിദേശ - പാർലമെന്ററി കാര്യ മന്ത്രി വി.മുരളീധരൻ നാളെ രാവിലെ 9ന് നിർവഹിക്കും. സേവാകേന്ദ്രം നിധി സമർപ്പണം, ലോഗോ പ്രകാശനം, വെബ്സൈറ്റിൻെറ ഉദ്ഘാടനം എന്നിവയും ചടങ്ങിൽ നടക്കും. സംഘാടകസമിതി ചെയർമാൻ സി. ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ആർ എസ് എസ് പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി, ബി ജെ പി ജില്ലാ പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ എന്നിവർ സംബന്ധിക്കും.