moyitheen-koya
മൊയ്തീൻ കോയ

കോഴിക്കോട്: കരിക്കാംകുളം ഫ്‌ളോറിക്കൻ റോഡിൽ 'റഹം' വീട്ടിൽ പുതുശ്ശേരി പി.മൊയ്തീൻ കോയ (77) നിര്യാതനായി. വിദ്യാഭ്യാസ വകുപ്പ് റിട്ട.സൂപ്രണ്ടാണ്. കോഴിക്കോട് റഫി ഫൗണ്ടേഷൻ ട്രഷറായ അദ്ദേഹത്തിന് ഫൗണ്ടേഷൻ യോഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കരിക്കാംകുളം ബൈത്തുസക്കാത്ത് കമ്മറ്റി പ്രസിഡന്റ്, ദയാ സെൻറർ ട്രസ്റ്റംഗം, വേങ്ങേരി സൗഹൃദ വേദി എസ്സിക്യൂട്ടീവ് അംഗം തുടങ്ങി നിരവധി കൂട്ടായ്മകളുടെ അമരക്കാരനായിരുന്നു. ഭാര്യ: സഫിയ (നടക്കാവ് ഗവ. ഗേൾസ് ഹൈസ്‌കൂൾ റിട്ട: ഹെഡ്മിസ്ട്രസ്). മക്കൾ: ജംഷീദ്, ഹുസ്‌ന (എൽ.ഐ.സി), സുൽഫിയ സലാം. മരുമക്കൾ: അബ്ദുൽ ഷുക്കൂർ(ബിസിനസ്), അബ്ദുൽ സലാം (സലാം കല്ലായി, ഹിമായത്തുൽ ഇസ്ലാം സ്‌കൂൾ), ഫൗസിയ. സഹോദരങ്ങൾ: സെയ്ദ് മുഹമ്മദ് (സെൻട്രൽമാർക്കറ്റ്), സൈനുൽ ആബിദീൻ (റിട്ട.റവന്യൂ ഇൻസ്‌പെക്ടർ), സൈനബ, സഫിയ, നബീസ. മയ്യത്ത് നമസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കാരപ്പറമ്പ് ജുമുഅത്ത് പള്ളി.