കുറ്റ്യാടി: ചെറിയ മഴയ്ക്ക് പോലും വെള്ളക്കെട്ട് ഉയർന്ന് വാഹനഗതാഗതവും കാൽനടയാത്രയും ദുസ്സഹമായി മാറുന്നത് ഒഴിവാക്കാൻ അരുരിൽ തോടിന് വീതി കൂട്ടിത്തുടങ്ങി. കുന്നുമ്മൽ പഞ്ചായത്തിൽ നിന്നു വേളം പഞ്ചായത്തിലേക്ക് നീളുന്ന തോടിന്റെ തീരെ വീതി കുറഞ്ഞ ഭാഗത്താണ് വാർഡ് മെമ്പർ ഒ.രമേശന്റെ നേതൃത്വത്തിൽ ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. ആവശ്യത്തിന് സ്ഥലം ഭൂമിഉടമകൾ സൗജന്യമായി വിട്ടുനൽകിയതാണ്.
ഈ മഴയ്ക്ക് മുമ്പ് തന്നെ അരൂർ ഭാഗത്ത് തോട് പൂർണമായി ശുചീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ അരൂരിൽ അങ്ങനെ റോഡിൽ വെള്ളം കയറിയിരുന്നില്ല. എന്നാൽ വേളം പഞ്ചായത്ത് പരിധിയിൽ പഴയപടി തുടരുകയാണ് തോട്. കഴിഞ്ഞ ദിവസവും ചേരാപുരം എന്നുമ്പൻകുനി മുതൽ തീക്കുനി വരെ വെള്ളം കയറി വാഹനഗതാഗതം മുടങ്ങിയിരുന്നു.