ഏറാമല: ചെറിയ പുത്തലത്ത് പി.സി.രതീശൻ (45) നിര്യാതനായി. ഏറാമല പഞ്ചായത്ത് മുൻ മെമ്പറും, എൽ.ജെ.ഡി. പ്രവർത്തകനുമായിരുന്നു.എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, സമത ഗ്രന്ഥാലയം പ്രസിഡന്റ് ,മണ്ടോള്ളതിൽ ക്ഷേത്രഭരണ സമിതി സെക്രട്ടറി, ഗ്രന്ഥശാല സംഘം ഏറാമല പഞ്ചായത്ത് കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഏറാമല പഞ്ചായത്തിലെ സാമൂഹ്യ- സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. ഭാര്യ: അനുപമ. മക്കൾ: ആദിത്യൻ ,ആദിദേവ് .സഹോദരങ്ങൾ: സുകുമാരൻ (ഖത്തർ), ശ്രീധരൻ, ജാനു, ചന്ദ്രി,അശോകൻ (വിജിലൻസ്), രാജൻ