ചേളന്നൂർ: ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾക്ക് ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രസക്തിയുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ചേളന്നൂർ 8\2 ഗുരുമന്ദിരത്തിൽ ഒരുക്കിയ ശ്രീനാരായണ ഗുരുജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിമത ചിന്തകൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടിയ സന്യാസിശ്രേഷ്ഠനായിരുന്നു ഗുരുദേവനെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സി.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ചേർത്തല ശ്രീനാരായണ തപോവനത്തിലെ സ്വാമി പ്രണവ സ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ടി ഷനൂബ്, രംഗനാഥൻ തിരുവോത്ത്, കെ.വി. ശോഭ, മുരളീധരൻ ഇല്ലത്ത്, രവീന്ദ്രൻ വേങ്ങേരി, സി.കെ. ബാബു, ടി.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് ഗിരീഷ്‌കുമാർ തട്ടോളി സ്വാഗതവും ആർ.ഡി.സി മെമ്പർ ടി.കെ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.