കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കൈ സഹായം എത്തിക്കാനായി രണ്ടാം ക്ലാസുകാരി ദക്ഷിണയുടെ ചിത്രപ്രദർശനം. കോഴിക്കോട് ഗുരുകുലം ആർട്ട് വില്ലേജിൽ 17 ന് ആരംഭിക്കുന്ന പ്രദർശനത്തിൽ വില്പനയിലൂടെ ലഭിക്കുന്ന വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

രണ്ടര വയസു മുതൽ ചിത്രം വരയ്ക്കാൻ തുടങ്ങിയ ദക്ഷിണയുടെ 350 ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാവുമെന്ന് ഗുരുകുലം ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 22 വരെ നീളുന്ന പ്രദർശനം രാവിലെ 11 മുതൽ വൈകിട്ട് 7 വരെയായിരിക്കും.

വാർത്താസമ്മേളനത്തിൽ ദക്ഷിണയും അച്ഛൻ നോബിൾ, അമ്മ ഷൈനി നോബിൾ എന്നിവരും പങ്കെടുത്തു.