crime

കോഴിക്കോട്: ഭാര്യയെ കൊടുവാൾ കൊണ്ടു വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 64-കാരൻ ആശുപത്രിയിലായി. ചെലവൂർ കുണ്ടുംപുറത്ത് റോസ് ഡെയിൽ വീട്ടിൽ ശോഭയാണ് (54) കൊല്ലപ്പെട്ടത്. ഭർത്താവ് റിട്ട.ബി.എസ്.എൻ.എൽ ജീവനക്കാരൻ രാഘവനെ വിഷം കഴിച്ച് അവശനിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പറയുന്നു.

ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. വീട്ടിൽ വെച്ച് ശോഭയെ കൊലപ്പെടുത്തിയ ശേഷം രാഘവൻ മക്കളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയെപ്പോഴേക്കും ശോഭ മരിച്ചിരുന്നു. ചേവായൂർ പൊലീസ് സ്ഥലത്തെത്തി രാഘവനെ കസ്റ്റഡിയിലെടുത്തി. വിഷം കഴിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.