മാനന്തവാടി:വയനാട്ടിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സുധീഷ് കരിങ്ങാരി (38) നിര്യാതനായി. കേരള ബയോഡൈവേഴ്‌സിറ്റി പ്രൊജക്ട് ഫെലോയും,ചിത്രകാരനും, മാനന്തവാടി പഴശ്ശി ലൈബ്രറിയുടെ സജീവ പ്രവർത്തകനുമായിരുന്നു. തരുവണ കരിങ്ങാരി ആറുവൈത്തിൽപരേതനായ വേലായുധൻ സുലോചന ദമ്പതികളുടെ മകനാണ്.അസുഖ ബാധിതനായി ചികിത്സയിലിരിക്കെ മേപ്പാടിയിലെ വിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ:അനുശ്രീ.മകൻ:അദ്വിക്.സഹോദരി:സുബിത(അദ്ധ്യാപിക സഹകരണ കോളേജ് മാനന്തവാടി).ഭൗതിക ശരീരം ഇന്നലെ രാവിലെ 11 മണി മുതൽ 12 വരെ പഴശ്ശി ലൈബ്രറി പരിസരത്ത് പൊതുദർശനത്തിന് വച്ചു. വൈകന്നേരം അഞ്ച് മണിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.