santhinike-than
ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ ഓസോൺ സംരക്ഷണ വലയം തീർത്തപ്പോൾ

വടകര:തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഓസോൺ ദിനാചരണം നടത്തി. ഓസോൺ സംരക്ഷണ വലയം, റാലി, പ്രതിജ്ഞ തുടങ്ങിയവ നടന്നു. "ഹരിത ഗൃഹവാതകങ്ങൾ കുറക്കൂ ഓസോണിനെ രക്ഷിക്കൂ" എന്ന പോസ്റ്ററുകളും പ്രദർശിപ്പിച്ച് ക്യാമ്പസിലും സ്കൂൾ പരിസരത്തും റാലി നടത്തിയ ശേഷം വിദ്യാർത്ഥികൾ മൈതാനത്ത് ഓസോൺ സംരക്ഷണ വലയം തീർത്തു. ഹരിതഗൃഹ വാതകങ്ങൾ പുറത്തുവിടുന്ന പ്രവർത്തനങ്ങളിൽ നിന്ന് പരമാവധി വിട്ടു നിൽക്കും എന്ന് പ്രതിജ്ഞ ചെയ്ത ശേഷമാണ് വിദ്യാർത്ഥികൾ പിരിഞ്ഞുപോയത്. വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ മാർഗ്ഗനിർദ്ദേശം നൽകി. പിബി ലതിക, മുഹമ്മദ് ഇൻതി ഷാം, ബായിസ് ഇസ്മയിൽ, ഫത്തിമത് സഹ്ര, കെ മെഹ്ദിയ, കെ വി വിഷ്ണു, മുഹമ്മദ് അഫ്താബ്, കെപി ഹന്ന, കെ ജുമാന തുടങ്ങിയവർ നേതൃത്വം നൽകി.