കോഴിക്കോട്: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ കോവൂര്‍ ഇരിങ്ങാടന്‍ പള്ളി റോഡിന് സമീപമുളള വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ വാര്‍ഡന്റെ ഒരു ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. പ്രതിമാസ വേതനം 10,000 രൂപ. എസ്.എസ്.എല്‍.സി പാസായ 20 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 23 ന് വൈകീട്ട് അഞ്ച് മണി. അപേക്ഷ ഫോം ചക്കോരത്ത് കുളത്തുള്ള ഹൗസിംഗ് ബോര്‍ഡ് ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0495 2369545.