വടകര: ഓർക്കാട്ടേരി പ്രദേശത്തെ വിശിഷ്ട വ്യക്തികളെ ആദരിച്ചു കൊണ്ട് ജൂനിയർ ചേംബർ ഓർക്കാട്ടേരിയുടെ വാരാഘോഷത്തിനു സമാപനമായി. ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയുമായ കെ.വി നാരായണൻ നായർ, ഇന്ത്യൻ മിലിട്ടറി സർവീസിൽ നിന്ന് വിരമിച്ച സുബേദാർ ടി ഗോപാലൻ, ശ്രീനിവാസ് ഡ്രൈവിംഗ് സ്കൂൾ എം.ഡി കെ ശ്രീനിവാസൻ, ഡോ.കുഞ്ഞിമുഹമ്മദ് എന്നിവരെയാണ് ആദരിച്ചത്. ജെസിഐ പ്രസിഡന്റ് ഡോ.നിധിൻ പ്രഭാകർ, ശിവദാസ് കുനിയിൽ, കരുണൻ ടി.പി, എൻ ബാബു ലയൺസ്, നാരായണൻ നെരോത് റോട്ടറി, റിനീഷ് ഓയിസ്ക, കിരൺജിത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് വിവിധ സാംസ്കാരിക സംഘടനകൾ തമ്മിലുള്ള മുഖാമുഖ ചർച്ചയും സംഘടിപ്പിച്ചു.