p00-kk-alam
നാട്യകലാക്ഷേത്രയുടെ ഓണാഘോഷത്തിന് നിര്‍മ്മിച്ച പച്ചക്കറി 'പൂക്കളം

വടകര: പ്രളയം തകര്‍ത്ത കേരളത്തിന്റെ അതിജീവനത്തിന്റെ നേര്‍ചിത്രം പച്ചക്കറി കൊണ്ട് പൂക്കളം തീര്‍ത്ത് വ്യത്യസ്തമായ കാഴ്ചയൊരുക്കിയിരിക്കുകയാണ് ഒരു കൂട്ടം നര്‍ത്തകിമാരും നൃത്തവിദ്യാർഥികളും. വടകര നാട്യകലാക്ഷേത്രത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ 'ഓര്‍മയിലൊരോണം' പരിപാടിയുടെ ഭാഗമായാണ് പൂക്കളം തീര്‍ത്തത്.

164 കിലോ പച്ചക്കറിയാണ് ഇതിന് ഉപയോഗിച്ചത്. കളത്തിനു 12 അടി നീളവും 12 അടി വീതിയുമുണ്ട്. പൂക്കളം തികച്ചും വ്യത്യസ്തയുള്ളതാണ്. എല്ലാതരം പച്ചക്കറികളും ഇതിനുവേണ്ടി ഉപയോഗിച്ചു. മുങ്ങിത്താഴുന്ന കേരളത്തെ കൈ പിടിച്ചുയര്‍ത്താനുള്ള ഒരു ജനതയുടെ ശ്രമമാണ് പൂക്കളത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. നാട്യകലാക്ഷേത്രത്തിന്റെ ഓണാഘോഷം എം.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. വി.ടി.മുരളി, പ്രേംകുമാര്‍ വടകര, പി.ഹരീന്ദ്രനാഥ്, വി.ഗോപാലന്‍ സംസാരിച്ചു. കട്ടികളുടെ പരിപാടികള്‍ക്കൊപ്പം ഓണസദ്യയും വൈകീട്ട് പാട്ടഴക് സംഗീത കൂട്ടായ്മയും നടന്നു.