പേരാമ്പ്ര:ഈ വർഷത്തെ കേരളത്തിലെ നാഷണൽ സർവീസ് സ്‌കീം മികച്ച വളണ്ടിയർ അവാർഡ് നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി എസ്.ബി കൃഷ്‌ണേന്ദുവിന്. 2017 - 2019 വർഷത്തെ പ്രവർത്തന മികവിനാണ് അവാർഡ് .സ്‌കൂളിലെ വളണ്ടിയർ സെക്രട്ടറിയായി രണ്ട് വർഷം സേവനമനുഷ്ഠിച്ച കൃഷ്‌ണേന്ദു പഠന പഠനേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.കർണാടകയിലെ ഹൊസൂരിൽ വെച്ച് നടന്ന ദേശീയ ഉദ്ഗ്രദന ക്യാമ്പിൽ പങ്കെടുത്ത കൃഷ്‌ണേന്ദു സംസ്‌കൃത പ്രസംഗ മത്സരത്തിൽ ജില്ലാ അവാർഡ് ജേതാവ് കൂടിയാണ്. കാൻസർ രോഗികൾക്ക് വേണ്ടി കേശദാനം,കാർഷിക സ്വയം പര്യാപ്ത ഗ്രാമം പദ്ധതി,പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവക്ക് നേതൃപരമായ പങ്ക് വഹിച്ചു. പ്ലസ് ടു പഠനത്തിന് ശേഷം ഡൽഹി സർവകലാ ശാലയിൽ ബി. എ പൊളിറ്റിക്കൽ സയൻസ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്.കൽപത്തൂർ വായന ശാല ഇടപ്പള്ളിക്കണ്ടി പരേതനായ ബാലകൃഷ്ണൻ സ്മിത ദമ്പതികളുടെ മകളാണ്.
കൃഷ്‌ണേന്ദുവിനെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും സ്റ്റാഫ് അസോസിയേഷന്റെയും നേതൃത്വത്തിൽ അഭിനന്ദിച്ചു. പ്രിൻസിപ്പൽ സി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ. വി അബു, ടി. മുഹമ്മദ്, കെ കെ ഹനീഫ, കെകെ അബ്ദുൽ ഗഫൂർ, പിഎം സൗദ, കെ. ആൽഫ പി എ സി അംഗം പി.ശ്രീജിത്ത്, പ്രോഗ്രാം ഓഫീസർ പിസി മുഹമ്മദ് സിറാജ് സംസാരിച്ചു