കുറ്റ്യാടി: ഒയിസ്ക കുറ്റ്യാടി ചാച്റ്ററിൻറെ ആഭിമുഖ്യത്തിൽ ലോക മുളദിനത്തിൽ കുറ്റ്യാടി പുഴയോരത്ത് 'പുഴയോരം മുളതീരം' പദ്ധതിയ്ക്ക് തുടക്കമിട്ടു. ചിൽഡ്രൻസ് പാർക്കിലേക്കുള്ള വഴിയോരത്തായി വ്യത്യസ്ത ഇനത്തിൽ പെട്ട മുളകളാണ് വെച്ചുപിടിപ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കുറ്റ്യാടി പഞ്ചായത്ത് പ്രസിഡൻറ് സി.എൻ.ബാലകൃഷ്ണൻ നിർവഹിച്ചു. ജമാൽ പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. എസ്.ജെ.സജീവ്കുമാർ, എ.വി.അംബുജാക്ഷൻ, കുഞ്ഞിരാമൻ, ടി.കെ.റിയാസ് എന്നിവർ സംസാരിച്ചു. അബ്ദുല്ല സൽമാൻ സ്വാഗതവും മണി കുരാറ നന്ദിയും പറഞ്ഞു. ഫോട്ടോ: ഒയിസ്ക കുറ്റ്യാടി ചാച്റ്റർ നടപ്പിലാക്കുന്ന 'പുഴയോരം മുള തീരം' പദ്ധതിയുടെ ഉദ്ഘാടനം കുറ്റ്യാടി പുഴയോരത്ത് മുളനട്ട് ഗ്രാമപഞ്ചായത്ത് പ്രസി. സി.എൻ ബാലകൃഷ്ണൻ നിർവ്വഹിക്കുന്നു.