കോഴിക്കോട്: കലിക്കറ്റ് സർവകലാശാല പി.ജി പാഠ്യപദ്ധതിയിൽ ഗുരുദേവകൃതികൾ ഉൾപ്പെടുത്താൻ മുൻകൈയെടുത്ത ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പറും കവിയും ഗ്രന്ഥകാരനുമായ ശ്രീശൈലം ഉണ്ണികൃഷ്ണനെ എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ ആദരിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി വി.പി. അശോകൻ പൊന്നാട ചാർത്തി. ഉപഹാരസമർപ്പണവും അദ്ദേഹം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ടി.ഷനൂബ് അദ്ധ്യക്ഷത വഹിച്ചു. പി.വി. ഗംഗാധരൻ, സി. സുധീഷ്, സ്വാമി പ്രണവ സ്വരൂപാനന്ദ, കെ. ബിനുകുമാർ ,എം. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.