കോഴിക്കോട്: സർക്കാർ അനുവദിച്ച വേതനവർദ്ധനവും ഓണം അലവൻസും ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ പാചകതൊഴിലാളികൾ 28ന് ഡി.ഡി.ഇ ഓഫീസിന് മുന്നിൽ കൂട്ടധർണ നടത്തും.

നൂറു രൂപ വേതനവർദ്ധന ജൂൺ മുതൽ മുൻകാല പ്രാബല്യത്തോടെ നൽകുമെന്ന് പ്രഖ്യാപിച്ചതാണ്. എന്നാൽ നാലു മാസത്തെ കുടിശ്ശികയും ഓണം അലവൻസടക്കം ആഗസ്റ്റിലെ വേതനവും നൽകാതെ തൊഴിലാളികളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ഒ.പത്മനാഭൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശ്രീധരൻ തേറമ്പിൽ, ടി.കെ ബാലഗോപാൽ, ടി.പി.ഐഷാബി എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.