kuttiadi-hss-team
കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ടീം അദ്ധ്യാപിക രേഖ വിനോദിനൊപ്പം

കുറ്റ്യാടി: വടകര വിദ്യാഭ്യാസജില്ലാതല ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി നാലാം തവണയും ജേതാക്കളായി. സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപിക രേഖ വിനോദ് രചനയും സംവിധാനവും നിർവഹിച്ച റോൾ പ്ലേയാണ് ഇക്കുറിയും അവതരിപ്പിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഏഞ്ചലാ സുമേഷ്, ആയിഷ മിൻഹ, മുഹമ്മദ് നിഹാൽ, മുഹമ്മദ് ബിലാൽ, മുഹമ്മദ് മിർഷാദ് എന്നിവരാണ് അഭിനേതാക്കൾ. 28ന് നടക്കുന്ന റവന്യൂ ജില്ലാ മത്സരത്തിൽ വടകരയെ പ്രതിനിധീകരിച്ച് കുറ്റ്യാടി സ്കൂൾ പങ്കെടുക്കും.