കെ.ടി.ബസാർ: വിമുക്തഭടൻ ബാലൻ പാണക്കുളത്തിൽ (69) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കെ.ടി ബസാർ ശാഖ സ്ഥാപക വൈസ് പ്രസിഡന്റാണ്. ശ്രീസൂര്യനാരായണ സ്വാമി മഠം സെക്രട്ടറി, വസതീയം റസിഡന്റ്സ് അസോസിയേഷൻ
പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു
പരേതനായ ശങ്കരന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: വത്സല (റിട്ട. അദ്ധ്യാപിക, വി.വി.എൽ.പി സ്കൂൾ, പുറമേരി).
മക്കൾ: ബിവിലേഷ് (ഇൻഡസ് മോട്ടോഴ്സ്, തലശ്ശേരി), ബിവിൻ (ബംഗളൂരു), ബിജുല (കെ.എസ്.ഇ.ബി, മുട്ടുങ്ങൽ). മരുമക്കൾ: ഷിമ്മി (പാലക്കുളം), രേഷ്മ (വില്യാപ്പള്ളി), പരേതനായ സുനിൽകുമാർ (പാലോളി പാലം). സഹോദരങ്ങൾ: ജാനകി (വില്യാപ്പള്ളി), പരേതനായ ഗോവിന്ദൻ.