കോഴിക്കോട്: തൊഴിലിടങ്ങളിലുൾപ്പെടെ സ്ത്രീകൾക്ക് അർഹമായ പരിഗണനയും സൗകര്യങ്ങളും ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു.
ഐ.എം.എ വനിതാവിഭാഗം സംസ്ഥാന സമ്മേളനം ഐ.എം.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ്യ.
ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.ഇ.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. അതിജീവനത്തിന്റെ പ്രതീകമായ കുംഭാമ്മ, ഡോക്ടർമാരായ ഷീല നൂൻ, പി.എൻ.അജിത, ആർ.ചാന്ദ്നി എന്നിവരെ ആദരിച്ചു. ഡോക്ടർമാരായ സന്ധ്യവർമ, ലൈല മോഹൻ, അശ്വിനി നവരത്ന, മിനി എൻ. വാര്യർ, വിജയറാം പി. രാജേന്ദ്രൻ, കൊച്ചു എസ്. മണി, കവിത രവി, ധന്യ പ്രദീപ്, വർഷ വിദ്യാധരൻ, അരുണ സെൽവൻ, ശ്രീലത രാജഗോപാൽ, ഗായത്രി സുബ്രഹ്മണ്യൻ, എൻ. സുൽഫി, ഒ.കെ.ബാലനാരായണൻ, ജോജു പോംപ്‌സൺ, രാജേശ്വരി അമ്മ, വി.ജി.പ്രതാപ് കുമാർ എന്നിവർ സംബന്ധിച്ചു. വനിതാവിഭാഗം ചെയർപേഴ്സൺ ഡോ.പി.എൻ മിനി സ്വാഗതവും സെക്രട്ടറി ഡോ.കെ. സന്ധ്യ കുറുപ്പ് നന്ദിയും പറഞ്ഞു.