r
ചെങ്ങോടുമല പഠന റിപ്പോർട്ട് പുളിയോട്ടു മുക്കിൽ വാർഡ് അംഗം മുണ്ടോളി ചന്ദ്രൻ വിതരണം ചെയ്യുന്നു.

പേരാമ്പ്ര: ചെങ്ങോട് മല പഠന റിപ്പോർട്ട് ജനങ്ങളിലേക്ക് എന്ന കാമ്പയിൻ പുളിയോട്ടുമുക്കിൽ നൊച്ചാട് ഗ്രാമപഞ്ചായത്തംഗം മുണ്ടോളി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമരസമിതി കോ-ഓർഡിനേഷൻ കമ്മിറ്റി ജോയിന്റ് കൺവീനർ ടി. കെ. ബാലൻ മൂലാട് റിപ്പോർട്ട് സമർപ്പിച്ചു. ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിന് നൽകിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നടത്തിയ സമരത്തെ തുടർന്ന് ജില്ലാ കളക്ടർ നിയോഗിച്ച വിദഗ്ദ്ധ സംഘം തയ്യാറാക്കിയ റിപ്പോർട്ടിനെ തുടർന്ന് ഖനനാനുമതി മരവിപ്പിച്ചിരുന്നു. വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ടിൽ മലയുടെ പാരിസ്ഥിതിക പ്രാധാന്യം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ഈ റിപ്പോർട്ടിന്റെ പൂർണ രൂപം മലയാളത്തിൽ പരിഭാഷപ്പെടുത്തിയാണ് സമരസമിതി ജനങ്ങളിലെത്തിക്കുന്നത്. ടി. എം. കുമാരൻ, സി. എം. സി. ബിജു കുനിയിൽ അധ്യക്ഷത വഹിച്ചു. വി. ടി. ബിനീഷ്, വി. എം. സുരേന്ദ്രൻ, രാജൻ നരയംകുളം, രാജേഷ് വയപ്പുറത്ത് എന്നിവർ സംസാരിച്ചു.