calicut-university
calicut uni

തുടർപഠനം

അഫിലിയേറ്റഡ് കോളേജുകളിൽ 2015 മുതൽ 2018 വരെയുള്ള വർഷങ്ങളിൽ ബി.എ/ബി.കോം/ബി.എസ്.സി മാത്സ്/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) കോഴ്സുകൾക്ക് പ്രവേശനം നേടി ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ എഴുതിയ ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് എസ്.ഡി.ഇ വഴി മൂന്നാം സെമസ്റ്ററിൽ ചേർന്ന് പഠനം നടത്തുന്നതിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 11. വിവരങ്ങൾ വെബ്സൈറ്റിൽ (www.sdeuoc.ac.in). ഫോൺ: 0494 2407357, 2407494.

എം.കോം വൈവ
വിദൂരവിദ്യാഭ്യാസം അവസാനവർഷ എം.കോം പ്രോജക്ട് മൂല്യനിർണയവും വാചാ പരീക്ഷയും 28 മുതൽ സെന്റ് തോമസ് കോളേജിൽ നടക്കും.

പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ് സി ബയോകെമിസ്ട്രി, എം.എസ് സി മൈക്രോബയോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.