ganeshan

മാനന്തവാടി: കർണ്ണാടകയിലെ കുട്ടം പൂച്ചകല്ലിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കുട്ട ജ്യോതിനഗർ സെൽവൻ സുമതി ദമ്പതികളുടെ മകൻ ഗണേശൻ (29) ആണ് മരിച്ചത്. സഹയാത്രികനായ നതാങ്കൾ മണിയുടെ മകൻ അക്ഷയിന് (20) പരിക്കേറ്റു.തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ ഗണേശനെ ആദ്യം കുട്ട ആശുപത്രിയിലും പിന്നീട് മാനന്തവാടി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് മൈസൂരിൽ കൊണ്ടുപോകും വഴി മരണപ്പെട്ടു.