വടകര: വടകര ബാർ അസോസിയേഷൻ കെ മുരളീധരൻ എം പിയ്ക്ക് സ്വീകരണം നൽകി. ചരിത്ര പാരമ്പര്യമുള്ള വടകര കോടതിയുടെ വികസനം വടകരയുടെ മൊത്തം പുരോഗതിയായി കാണണമെന്നും അതിനായി കഴിയുന്നതെല്ലാം ചെയ്യുമെന്നും എം പി പറഞ്ഞു.കോടതിക്ക് ആവശ്യമായ റഫറൻസ് ലൈബ്രറി സ്ഥാപിക്കുമെന്നും കോടതി സമുച്ചയത്തിൽ ഒരു പോസ്റ്റാഫീസ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എം.പി ഉറപ്പ് നല്കി. ബാർ അസോസിയേഷൻ പ്രസിഡന്റ് കെ എം രാംദാസ് അധ്യക്ഷത വഹിച്ചു.അഡ്വ.കെ രഘുനാഥ്, അഡ്വ.ഇ നാരായണൻ നായർ എന്നിവർ സംസാരിച്ചു അഡ്വ. ലിജീഷ് സ്വാഗതവും അഡ്വ.മുരളി പുറന്തോടത്ത് നന്ദിയും പറഞ്ഞു.