കുറ്റ്യാടി : പ്രളയത്തിൽ മുങ്ങി മരിച്ച വേളം തായനപാറയിലെ നടുക്കണ്ടി മീത്തൽ അനീഷിന്റെ കുടുംബത്തിനെ സഹായിക്കാൻ വടകര എൻ.ആർ.ഐ.ഫോറം ഷാർജ കമ്മിറ്റി സ്വരൂപിച്ച തുക കൈമാറി. പുളക്കൂൽ അങ്ങാടിയിൽ നടന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയുടെ സഹായം എൻ.ആർ.ഐ. ഫോറം കമ്മിറ്റി വൈ:പ്രസിഡൻറ് അബ്ദുല്ല മാണിക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് വി.കെ.അബ്ദുല്ലക്ക് കൈമാറി. ഫോറം കമ്മിറ്റി കൺവീനർ സൂപ്പി തിരുവള്ളൂർ സ്വാഗതം പറഞ്ഞു. ഫോറം കമ്മിറ്റി ചെയർമാൻ വി.പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.മോളി, പി.കെ.ബഷീർ മാസ്റ്റർ, കുടുംബ സഹായ കമ്മിറ്റി കൺവീനർ കെ.കെ.മനോജൻ, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സണൽ തായന ബാലമണി, അബ്ദുറഹിമാൻ മാസ്റ്റർ മണിയൂർ, മഠത്തിൽ ശ്രീധരൻ, എം.ഗോപാലൻ, സി .എം.കുമാരൻ, അലി കൊടുമയിൽ റഷീദ് മൈലപാടി, കെ.വി.മജീദ് .സമീർ പൂമുഖം ബിജു ആയഞ്ചേരി എന്നിവർ പ്രസംഗിച്ചു

പടം : അനീഷിന്റെ കുടുംബത്തിനുള്ള വടകര എൻ.ആർ.ഐ. ഷാർജ കമ്മിറ്റി നൽകുന്ന സഹായം അബ്ദുല്ല മാണിക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് വി കെ.അബ്ദുല്ലക്ക് കൈമാറുന്നു