കോഴിക്കോട്: മുക്കം-അരീക്കോട് റോഡില്‍ നോര്‍ത്ത് കാരശ്ശേരി ജംഗ്ഷന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 25 മുതല്‍ പ്രവൃത്തി തീരുന്നതുവരെ മുക്കം ഭാഗത്തുനിന്നും തേക്കുംകുറ്റി, കൂടരഞ്ഞി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത് നിന്നും ഇടതു ഭാഗത്തേക്ക് തിരിഞ്ഞ് മോയിലത്ത് പാലം, ആനയാംകുന്ന് വഴിയും തേക്കുംകുറ്റി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മുരിങ്ങമ്പുറായി ജംഗ്ഷനില്‍ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് കളരിക്കണ്ടി- മാന്ത്ര വഴിയും, കൂടരഞ്ഞി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കാരമൂല-കുമാരനല്ലൂര്‍ വഴിയും പോകേണ്ടതാണ്.

മുക്കം ഭാഗത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാരശ്ശേരി ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു മുക്കം ചെറുവാടി (എന്‍.എം ഹുസൈന്‍ ഹാജി റോഡ്) റോഡ് വഴി ചീപ്പാംകുഴി ജംഗ്ഷനില്‍ നിന്നും കറുത്തപറമ്പ് വഴിയും തിരിച്ചു പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എൻജിനീയര്‍ അറിയിച്ചു.