വടകര: ജില്ലാ ആശുപത്രിയിലെ പാര്‍ക്കിംഗ് ഫീസിനെതിരെ പ്രതിഷേധം ശക്തമായി. പത്തു രൂപയാണ് വാഹന പാര്‍ക്കിംഗിന് നിശ്ചയിച്ചിരിക്കുന്നത്.
ആശുപത്രിയില്‍ ഫീസായതോടെ വഴിയരികിലും മറ്റും വാഹനങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ദിവസവേതനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാനായി ഫീസ് ഏര്‍പ്പെടുത്തിയതാണെന്നാണ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ വിശദീകരണം.
പാര്‍ക്കിംഗ് ഫീസിനെതിരെ ഡി.വൈ.എഫ്.ഐ നടക്കുതാഴ കമ്മിറ്റിയും യൂത്ത്‌ലീഗ് മണ്ഡലം കമ്മിറ്റിയും ഉപരോധസമരം നടത്തി. തുടര്‍ന്ന് ആശുപത്രി അധികാരികള്‍ക്ക് നിവേദനം നല്‍കി.
ആശുപത്രിയിൽ സന്ദർശകഫീസ് പത്ത് രൂപയാക്കി ഉയർത്തിയതും വിവാദമായിട്ടുണ്ട്. ഈ പ്രശ്‌നത്തിന്ൽ 30നകം പരിഹാരം കാണുമെന്ന് സംഘടനകള്‍ക്ക് ഉറപ്പാണ് ലഭിച്ചിട്ടുണ്ട്. യൂത്തലീഗ് സമരത്തിന് വടകര മണ്ഡലം പ്രസിഡന്റ് ശുഹൈബ് കുന്നത്ത്, ജനറല്‍ സെക്രട്ടറി എം. ഫൈസല്‍, സനീദ് എ.വി, അന്‍സാര്‍ മുകച്ചേരി, അക്ബര്‍. കെ.സി, റഫീഖ്. പി. ടി. കെ, പി. കെ.സി. അഫ്‌സല്‍, മന്‍സൂര്‍ കെ, അനസ്. കെ, റഊഫ് .കെ, കെ. സലാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.