calicut-uni
calicut uni

അക്കാഡമിക് കൗൺസിൽ യോഗം
സർവകലാശാല സെപ്തംബർ 26-ന് നടത്താനിരുന്ന അക്കാഡമിക് കൗൺസിൽ യോഗം ഒക്ടോബർ അഞ്ചിലേക്ക് മാറ്റി.

ബേസിക് കൗൺസിലിംഗ് പരിശീലനം: അപേക്ഷ ക്ഷണിച്ചു
സർവകലാശാലാ ചെയർ ഫോർ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് റിസർച്ചിന് കീഴിൽ നാലുമാസത്തെ ബേസിക് കൗൺസിലിംഗ് പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അവധി ദിവസങ്ങളിലാണ് ക്ലാസ്. രജിസ്ട്രേഷന് ഫോൺ: 9895100413, 9746904678.

ഫോട്ടോഗ്രഫി കോഴ്സ്: അപേക്ഷ ക്ഷണിച്ചു
സർവകലാശാലാ ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പ് നടത്തുന്ന ഫോട്ടോഗ്രഫി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് ഫീസ് : 10,000 രൂപ . സർവകലാശാലാ വെബ്സെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ, ബയോഡാറ്റ, 100 രൂപ ചലാൻ എന്നിവ സഹിതം ഒക്ടോബർ 20-ന് അഞ്ച് മണിക്കകം ലൈഫ് ലോംഗ് വിഭാഗത്തിൽ ലഭിക്കണം.

എം.എ ഹിന്ദി വാചാ പരീക്ഷ
സർവകലാശാല വിദൂരവിദ്യാഭ്യാസം അവസാന വർഷ എം.എ ഹിന്ദി വാചാ പരീക്ഷ ഒക്ടോബർ 5, 12, 19 തീയതികളിൽ കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും.

എം.എഡ് പരീക്ഷ മാറ്റി
30 മുതൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എഡ് (2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ നാല് മുതൽ നടക്കും.

യു.ജി മൂന്നാം സെമസ്റ്ററിൽ പുനഃപ്രവേശനം
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ബി.എ/ബി.കോം/ബി.എസ്.സി (മാത്തമാറ്റിക്സ്)/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകൾക്ക് 2015 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടി ഒന്നും, രണ്ടും സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്ത എസ്.ഡി.ഇ വിദ്യാർത്ഥികൾക്ക് മൂന്നാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓൺലൈനായി നാല് വരെയും നൂറ് രൂപ പിഴയോടെ ഒക്ടോബർ ഒമ്പത് വരെയും അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ, രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെ പകർപ്പ്, എസ്.ഡി.ഇ ഐഡി/ടി.സി സഹിതം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ഒക്ടോബർ 11-നകം ലഭിക്കണം. വിവരങ്ങൾ www.uoc.ac.inൽ.

പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ എം.ആർക് റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 30 വരെയും 170 രൂപ പിഴയോടെ ഒക്ടോബർ മൂന്ന് വരെയും ഫീസടച്ച് ഒക്ടോബർ അഞ്ച് വരെ രജിസ്റ്റർ ചെയ്യാം.

പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.ടി.എ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.