murali
മുരളി

മാനന്തവാടി:കബനിപുഴയിൽ അകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.തമിഴ്‌നാട് കരൂർ സ്വദേശികളായ ഗണേഷ് ജാനകി ദമ്പതികളുടെ മകൻ എടവക പാണ്ടിക്കടവിൽ താമസിച്ചു വരുന്ന മുരളിയുടെ (25)മൃതദേഹമാണ് ബുധനാഴ്ച രാവിലെ 10.30തോടെയാണ് ചങ്ങാടക്കടവ് ചെക്ക് ഡാമിന് സമീപം 50 മീറ്റർ മാറി കബനി പുഴയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് കൂട്ടുകാരായ, കുമാറും, മനുവുമൊപ്പം മീൻ പിടിക്കുന്നതിനിടെ ചങ്ങാടക്കടവിലെ ചെക്ക്ഡാം മുറിച്ച് കടക്കുന്നതിനിടെ മുരളിയും, കുമാറും പുഴയിലകപ്പെട്ടത്.കുമാറിനെ പ്രദേശവാസികൾ രക്ഷപ്പെടുത്തിയെങ്കിലും മുരളി പുഴയിൽ മുങ്ങുകയായിരുന്നു. തുടർന്ന് മാനന്തവാടിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും, പനമരം സി.എച്ച്, വാളാട് റെസ്‌ക്യൂ ടീം അംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും രാത്രിയോടെ തിരച്ചിൽ നിർത്തുകയായിരുന്നു.

ബുധനാഴ്ച രാവിലെ 8 മണിയോടെ ഫയർഫേഴ്‌സും, പനമരം സി.എച്ച് റിസ്‌ക്യൂ ടീം അംഗങ്ങൾ തിരച്ചിൽ തുടർന്നു 10.30തോടെ 50 മീറ്റർ മാറി പനമരം സി.എച്ച്.ടീം അംഗങ്ങൾ മുരളിയുടെ മൃതുദേഹം പുറത്തെടുക്കയും ചെയ്തു. ബുധനാഴ്ച രാവിലെ തന്നെ കരൂരിൽ നിന്നും മുരളിയുടെ ബന്ധുക്കൾ മാനന്തവാടിയിലേക്ക് പുറപ്പെട്ടു. മാനന്തവാടി പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം രാത്രിയോടെ മൃതദേഹം മുരളിയുടെ ബന്ധുകൾക്ക് വിട്ടുനൽകി.