വടകര: സി.എ ആശുപത്രിയിൽ ആറുവര്‍ഷത്തോളമായി ജോലി ചെയ്തുവരുന്ന തൊഴിലാളികളെ ഏജന്‍സിയിലേക്ക് മാറ്റിയ മാനേജ്‌മെന്റ് നടപടിയില്‍ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിന് ഗതിമാറുന്നു. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ വടകര കോട്ടപ്പറമ്പിൽ പൊതുയോഗം സംഘടിപ്പിച്ചു. 28 മുതൽ ആശുപത്രിയിൽ മുഴുവൻ തൊഴിലാളികളും ചേർന്ന് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. സംയുക്ത സമര സഹായസമിതിയുടെ നേതൃത്വത്തിൽ നടന്ന പൊതുയോഗം പി കെ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് കണ്ണോത്ത് അദ്ധ്യക്ഷത വഹിച്ചു. വിനു വി കെ സ്വാഗതം പറഞ്ഞു. അഡ്വ. നജ്മൽ, കെ കെ മനു, ആർ എം ഗോപാലൻ, ജയൻ കോറോത്ത് എന്നിവർ സംസാരിച്ചു.