calicut-uni

ഹിന്ദി പാർട്ട് ടൈം കോഴ്സ്

ഹിന്ദി പഠനവകുപ്പിന് കീഴിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേഴ്സ്യൽ ആൻഡ് സ്പോക്കൺ ഹിന്ദി, പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി പാർട്ട്ടൈം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം www.cuonline.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷ 115 രൂപ അടച്ചതിന്റെ ചെലാനും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം ഒക്ടോബർ പത്തിന് വൈകിട്ട് അഞ്ച് മണിക്കകം ഹിന്ദി പഠനവകുപ്പിൽ ലഭിക്കണം. ഫോൺ: 0494 2407252, 2407016.

പി.ജി പരീക്ഷ
മൂന്നാം സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (2017 പ്രവേശനം)/ എം.സി.ജെ (2016 പ്രവേശനം)/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം (2016 മുതൽ പ്രവേശനം) (സി.യു.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്ടോബർ നാല് വരെയും 170 രൂപ പിഴയോടെ ഒക്ടോബർ ഒമ്പത് വരെയും ഫീസടച്ച് 11 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം
അഞ്ചാം സെമസ്റ്റർ ബി.കോം/ബി.ബി.എ/ബി.കോം വൊക്കേഷണൽ/ബി.കോം പ്രൊഫഷണൽ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയഫലം വെബ്സൈറ്റിൽ.