കോഴിക്കോട്‌ : കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ വിതരണം മുടങ്ങിയ പ്രശ്നത്തിൽ അടിയന്തര പരിഹാരം കാണണമെന്ന്‌ എം.കെ.രാഘവൻ എം.പി മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു. ചികിത്സ കിട്ടാതെ മരിച്ച

മേപ്പാടി കാപ്പംകൊല്ലിയിൽ കുളത്തുകാടൻ അബ്ദുറഹിമാന്റെ കുടുംബത്തിന്‌ സർക്കാർ ധനസഹായം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

വിതരണകമ്പനികൾക്കുള്ള കുടിശ്ശിക തീർത്ത്‌ ജീവൻരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കണം. ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം ഏതാണ്ട് 43 കോടി രൂപ വിതരണക്കാർക്ക്‌ നൽകാനുണ്ട്‌. പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ വിതരണക്കാരെ ഉടൻ ചർച്ചയ്ക്ക് വിളിക്കണം.