vellikulangara
വെള്ളികുളങ്ങരയിൽ റോഡ് വികസനത്തെ തുടർന്ന് മുറിച്ചിട്ട ചെന്തമരി

വടകര:വെള്ളികുളങ്ങരയിലെ ചെന്തമരിയ്ക്കും മഴു കൊണ്ട് അന്ത്യം. വലിയ മഹാവൃക്ഷമല്ലെങ്കിലും ഇൗ ചെന്തമരി ഇവിടെ താനേ പൊട്ടി മുളച്ചു വന്ന ഒന്നല്ല.

പഴയകാല സംഭവങ്ങൾക്ക് സാക്ഷിയായി ഒട്ടേറെ ഓർമ്മകൾ നിലനിറുത്തുന്ന ഒന്നാണ് ഇവിടത്തെ ചെന്തമരി . മുട്ടുങ്ങൽ - പക്രന്തളം സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായാണ് വെള്ളികുളങ്ങര ടൗണിലെ എട്ട് പതിറ്റാണ്ട് പ്രായം ചെന്ന ഔഷധ വൃക്ഷമായ ചെന്തമരി മുറിച്ചു മാറ്റിയത്.

ആധുനിക ചികിത്സയിൽ ഫലം കാണാത്ത പലചർമ്മ രോഗങ്ങൾക്കും ചെന്തമരി ഫലപ്രദമാണത്രേ. ഇതു കൊണ്ടു തന്നെയാവാം ഏറെ ദൂരങ്ങളിൽ നിന്നും പലപ്പോഴായും ഇതിന്റെ ഇലയും, തോലും ആവശ്യമായി നിരവധി പേർ വെള്ളികുളങ്ങരയിൽ എത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് മൺമറഞ്ഞ വെള്ളികുളങ്ങരയിലെ പ്രശസ്ത വിഷചികിത്സകനായ കേളു വൈദ്യരായിരുന്നു ചെന്തമരി അദ്ദേഹത്തിന്റെ കടയോട് ചേർന്ന് നട്ടുവളർത്തിയത്. ഇതിനരികിലായി വിഷചികിത്സക്കും മൃഗചികിത്സക്കും ആവശ്യമായ അപൂർവ്വ മരുന്നു ചെടികളും വളർത്തി സംരക്ഷിച്ചിരുന്നു.

ഈ മരുന്നുകൾ ഉപയോഗിച്ച് തന്നെ വിഷംതീണ്ടി എത്തിയ നിരവധി ആളുകൾക്ക് ജീവൻ രക്ഷിക്കാനായ സംഭവങ്ങൾ പലരും ഓർക്കുന്നു. കേളുവൈദ്യർക്ക് ശേഷം അദ്ദേഹത്തിന്റെ മകൻ ഭാസ്കരൻ വൈദ്യരായിരുന്നു കട നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ കാലശേഷം ചികിത്സാലയം നിലച്ചു. എന്നാൽ ചെന്തമരി ഇന്നലെ വരെയും ഒൗഷധക്കാറ്റ് വീശി നി കൊണ്ടു. എന്നാൽ അതിനു നേരെയും ഇന്നലെ മഴു വീണു.