കുറ്റ്യാടി: കനത്ത മഴയിൽ കായക്കൊടിയിൽ അഞ്ച് വീടുകൾ മണ്ണിടിച്ചൽ ഭീഷണിയിൽ. ബാപ്പറ്റ കരിമിന്റെ വീടിനോട് ചേർന്ന കിണറിന് സമീപം മണ്ണിടിഞ്ഞ് വീണ് കിണർ അപകടാവസ്ഥയിലായി. ബാപ്പറ്റ സലാം ,അലി എന്നിവരുടെ വീടിന്റെ പിറക് വശത്ത് മണ്ണും, കല്ലും ഇടിഞ്ഞ് വീണു. കൈതച്ചാൽ ക്വാറിയിൽ പാറ പൊട്ടിക്കുന്നതാണ് മണ്ണിടിച്ചലിന് ഇടയാക്കിയതെന്ന് വീട്ടുടമകൾ പരാതിപ്പെടുന്നു .കായക്കൊടി വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു.