28ന് പ്രവൃത്തി ദിനം
പ്രളയത്തെ തുടർന്ന് നഷ്ടപ്പെട്ട പ്രവൃത്തി ദിനത്തിന് പകരമായി മലപ്പുറം ജില്ലയിലെ അഫിലിയേറ്റഡ് കോളേജുകൾക്ക് സെപ്തംബർ 28ന് പ്രവൃത്തിദിനമായിരിക്കും.
പി.ജി പരീക്ഷ
ഒന്നാം സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം/എം.ബി.എ/എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ /എം.ലിബ്.ഐ.എസ്.സി/എം.സി.ജെ/എം.ടി.എ (സി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴ കൂടാതെ ഒക്ടോബർ 14 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 21 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.പി.എഡ് (2014 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ ഒക്ടോബർ പത്ത് വരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 14 വരെ അപേക്ഷിക്കാം.
നഴ്സിംഗ് പരീക്ഷ 3ന്
ഒന്നാംവർഷ ബി.എസ് സി നഴ്സിംഗ് സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ മൂന്നിന് ആരംഭിക്കും.
പരീക്ഷ
വിദൂരവിദ്യാഭ്യാസം എം.ബി.എ മൂന്നാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ പത്തിന് ആരംഭിക്കും.
പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ ബി.എഡ് ഏപ്രിൽ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.