calicut-uni

ബി.എച്ച്.എം സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും കഴിഞ്ഞ 2014 ഉം അതിന് മുമ്പും പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള ഒന്നാം വർഷ ബി.എച്ച്.എം സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബർ 16, 28 തിയതികളിൽ പരീക്ഷാഭവനിൽ നടക്കും.

ബി.എസ്.സി നഴ്‌സിംഗ് സപ്ലിമെന്ററി പരീക്ഷാ കേന്ദ്രം

ഒന്നാം വർഷ ബി.എസ്‌സി നഴ്‌സിംഗ് (2007, 2008, 2009 പ്രവേശനം) സപ്ലിമെന്ററി പരീക്ഷയ്ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കോളേജുകളിൽ രജിസ്റ്റർ ചെയ്തവർ സർവകലാശാലാ സ്‌പെഷ്യൽ സപ്ലിമെന്ററി എക്‌സാം യൂണിറ്റിലും, തൃശൂർ, പാലക്കാട് ജില്ലകളിലെ കോളേജുകളിൽ രജിസ്റ്റർ ചെയ്തവർ തൃശൂർ ജോൺ മത്തായി സെന്ററിലും പരീക്ഷയ്ക്ക് ഹാജരാകണം.

പരീക്ഷ

നാലാം സെമസ്റ്റർ ബി.ടെക് (2014 സ്‌കീം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, നാലാം സെമസ്റ്റർ ബി.ടെക്/പാർട്ട്‌ടൈം ബി.ടെക് (2009 സ്‌കീം) സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബർ 16-ന് ആരംഭിക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എ ഹിസ്റ്ററി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.ഫിൽ കെമിസ്ട്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ.