പുറമേരി ': സഹകാരിയും പൊതു പ്രവർത്തകനുമായിരുന്ന കാരളകണ്ടി കെ കെ ബാലകൃഷ്ണൻ നമ്പ്യാർ (80)നിര്യാതനായി. നാദാപുരം, പുറമേരി ഗ്രാമ പഞ്ചായത്തുകളുടെ പ്രസിഡന്റായിരുന്നു. പുറമേരി കെ ആർ ഹൈസ്‌കൂൾ റിട്ട അധ്യാപകനും കെ പി ടി യൂണിയൻ ഭാരവാഹിയും നാദാപുരം സഹകരണ ആശുപത്രി പ്രസിഡന്റുമായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗമായിരുന്ന കെ കെ ഇപ്പോൾ കെ വി നാരായണൻ സ്മാരക ലൈബ്രറി കമ്മറ്റി രക്ഷാധികാരിയാണ്. സി.പി.എം നടേമ്മൽ ബ്രാഞ്ച് കമ്മറ്റി അംഗമാണ്. പുരോഗമന കാലാ സാഹിത്യ സംഘം,കെ പി ടി യൂണിയൻ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ. ശ്യാമള അമ്മ(റിട്ട അധ്യാപിക കല്ലാച്ചി ഗവ ഹയർ സെക്കന്ററി സ്‌കൂൾ)മകൻ. മനോജ്(ഗൾഫ് ) മരുമകൾ. ജയശ്രീ (അധ്യാപിക എം ഇ ടി കല്ലാച്ചി) സഹോദരങ്ങൾ. അമ്മാളു അമ്മ,പരേതരായ ശങ്കരൻ നമ്പ്യാർ(കാർത്തികപ്പള്ളി),കണ്ണങ്കണ്ടി മാതു അമ്മ(അരൂർ).