കുറ്റ്യാടി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കുറ്റ്യാടി നന്മ ചാരിറ്റബിൾ ട്രസ്റ്റ് ആഭിമുഖ്യത്തിൽ കുറ്റ്യാടി ഡയാലിസ് സെന്ററിലെ രോഗികൾക്കായി സാന്ത്വന സംഗീതമഴ ഒരുക്കി. ഡോ.മെഹറൂബ് രാജിന്റെ നേതൃത്വത്തിലായിരുന്നു സാന്ത്വനസംഗീതം. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് സി.എൻ.ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. നന്മ ചെയർമാൻ കെ.ബഷീർ അദ്ധ്യക്ഷത വഹിച്ചു. മേനിക്കണ്ടി അബ്ദുള്ള, പി.കെ നവാസ്, ശ്രീജേഷ് ഊരത്ത്, അബ്ദുള്ള സെൽമാൻ, ഒ.ടി ബാലകൃഷ്ണൻ, ഷംസീർ എ.കെ, കിണറ്റുംകണ്ടി അമ്മദ്, പി.കെ ഹമീദ്, ജമാൽ കണ്ണോത്ത്, വി.കെ.ഇബ്രാഹിം സി.കെ ഹമീദ് എന്നിവർ സംസാരിച്ചു. നന്മ ജനറൽ സെക്രട്ടറി ഉബൈദ് വാഴയിൽ സ്വാഗതം പറഞ്ഞു.