nanumaster
നാണു മാസ്റ്റർ

കൈവേലി: ചീക്കോന്ന് യു പി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ കെ പി നാണു (63) നിര്യാതനായി. സി പി എം മുണ്ടയോട് ബ്രാഞ്ച് അംഗമാണ്. കർഷകസംഘം തിനൂർ വല്ലേജ് കമ്മറ്റി അംഗം, കൈവേലി പ്രതിഭ ഗ്രന്ഥാലയം സെക്രട്ടറി, ഗ്രന്ഥശാല സംഘം താലൂക്ക് കമ്മറ്റി അംഗം, ന്യൂസ്എജൻസി അസോസയേഷൻ കുറ്റ്യാടി ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. എസ് എഫ് ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, മടപ്പള്ളി ഗവ. കോളേജ് യൂനിയൻ ഭാരവാഹി .ഡി വൈ എഫ് ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറി, ഡി വൈ എഫ്‌ ഐ നരിപ്പറ്റ പഞ്ചായത്ത് സെക്രട്ടറി, സി പി എം നരിപ്പറ്റ ലോക്കൽ കമ്മിറ്റി അംഗം, കെ എസ് ടി എ കുന്നുമ്മൽ സബ് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : സതി. മക്കൾ: നിഷിത (കായക്കൊടി പഞ്ചായത്ത് എൻ ആർ ഇ ജി ഓവർസിയർ ), ഷിബി ( ചൊക്ലി ).