കുറ്റ്യാടി: ഗാന്ധിജയന്തി ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിക്കുന്ന ഗാന്ധിയാത്രയുടെ പ്രചരണാർത്ഥം മീത്തലെ വടയം മേഖല കോൺഗ്രസ് കമ്മറ്റി വട്ടോളിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തക കുളമുള്ളതിൽ സാവിത്രി അമ്മയ്ക്ക് ഗാന്ധിജിയുടെ ഛായാ ചിത്രം കൈമാറി. വി.എം.ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.പി.പി.ദിനേശൻ അധ്യക്ഷനായി.പി.കെ.സുരേഷ്, കോവില്ലത്ത് നൗഷാദ്, കെ.ടി.നാണു, വി.വിജേഷ്, എ.കെ.വിജീഷ്, കെ.പി.സുരേഷ്, പ്രകാശൻ ഏലിയാറ, സൂരജ് .ആർ .രവീന്ദ്രൻ, അരുൺ മൂയ്യോട്ട് തുടങ്ങിയവർ സംസാരിച്ചു