നെറ്റ് സൗജന്യ പരിശീലനം
എംപ്ലോയ്‌മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ മാനവികവിഷയങ്ങളിൽ യു ജി സി നെറ്റ് (പേപ്പർ 1) സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ശനി, ഞായർ തുടങ്ങിയ ദിവസങ്ങളിൽ നടത്തുന്ന പരിശീലനം ഒക്ടോബർ രണ്ടാം വാരം ആരംഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര്, വിലാസം, വിദ്യാഭ്യാസയോഗ്യത, ഫോൺ നമ്പർ, ഇ-മെയിൽ, നെറ്റ് ആപ്ലിക്കേഷൻ നമ്പർ, ജനനതീയതി എന്നിവ ഉൾപ്പെടുത്തിയുള്ള അപേക്ഷ അഞ്ചിന് വൈകുന്നേരം അഞ്ചിനകം ലഭിക്കത്തക്കവിധം ഇ മെയിൽ /തപാൽ വഴി അയക്കണം. മുൻപ് പരിശീലനം ലഭിച്ചവർ അർഹരല്ല. വിലാസം: ഡെപ്യൂട്ടി ചീഫ്, യൂണിവേഴ്‌സിറ്റി ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673635. പ്രവേശനം ആദ്യം ലഭിക്കുന്ന 100 അപേക്ഷകർക്ക് മാത്രം. ഇ-മെയിൽ: ugbkozd.emp.lbr@kerala.gov.in ഫോൺ: 04942405540
ബി എച്ച് എം പരീക്ഷ
ലക്കിടി ഓറിയന്റൽ സ്‌കൂൾ ഒഫ് ഹോട്ടൽ മാനേജ്‌മെൻറ് രണ്ട് മൂന്ന് വർഷ ബി.എച്ച്.എം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ ഒക്ടോബർ മൂന്ന് വരെയും 170 രൂപ പിഴയോടെ നാലുവരെയും അപേക്ഷിക്കാം.
ബികോം, ബിബിഎ പരീക്ഷ
വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്‌ട്രേഷൻ അഞ്ചാം സെമസ്റ്റർ ബികോം, ബിബിഎ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ, സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ് പരീക്ഷ 21ന് ആരംഭിക്കും.
പരീക്ഷ മാറ്റി
സെപ്തംബർ 30 ന് തുടങ്ങാനിരുന്ന മൂന്നാംവർഷ ബി എച് എം റെഗുലർ, സപ്ലിമെൻററി പരീക്ഷ 15 മുതൽ നടക്കും.
വാചാ പരീക്ഷ
വിദൂരവിദ്യാഭ്യാസം അവസാനവർഷ എം കോം പ്രോജക്ട് മൂല്യനിർണയവും വാചാ പരീക്ഷയും ഒമ്പത് മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.