a
ലയേണ്‍സ് ക്ലബ്ബ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിമുക്ത സെമിനാര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.ആര്‍.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു


കൊയിലാണ്ടി: ലയേണ്‍സ് ക്ലബ്ബ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ ലഹരി വിമുക്ത സെമിനാര്‍ സംഘടിപ്പിച്ചു. എം.ജി.കോളജില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.ആര്‍.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കേണല്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ബി.ഹരി കുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ടി.ജെ.വിമു, പി.ഇ.സുകുമാരന്‍, എ.അസീസ്, ഡോ.ഗോപിനാഥ്, ഡോ.സുകുമാരന്‍, ഹെര്‍ബര്‍ട്ട് സാമുവേല്‍, എന്‍.കെ.ജയപ്രകാശ്, എം.വി.മനോഹരന്‍, ഇ.ചന്ദ്രന്‍, നീനാസുരേഷ്, ഗിരിജ ജയപ്രകാശ്, കോമളം രാധാകൃഷ്ണന്‍, സി.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.