പേരാമ്പ്ര: ഉരുൾ പൊട്ടലിലും, വെള്ളപ്പൊക്കത്തിലും ജീവനും സമ്പത്തും നഷ്ടപ്പെട്ട നിലമ്പൂരിലെ കവളപ്പാറ പ്രദേശത്തേക്ക് വിദ്യാർത്ഥികളുടെ പ്രളയസാന്ത്വനം.നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ അഭിമുഖ്യത്തിലുള്ള പ്രളയ സ്വാന്തനത്തിന്റെ ബ്രഹത്ത് പദ്ധതി 'റൈസ് അപ്പ് പോത്തുകൽ' നാടിന് സമർപ്പിച്ചു.
പേരാമ്പ്ര കെയർ ഫൌണ്ടേഷനുമായി സഹകരിച്ചാണ് വിവിധ സന്നദ്ധ സംഘടനകളെ ക്രോഡീകരിച്ചു 5കോടി രൂപയോളം വരുന്ന പദ്ധതി തയ്യാറാക്കിയത്. സ്‌നേഹഗ്രാമം വില്ലേജ് പ്രൊജക്ട്, സ്‌നേഹവീട് ഭവന നിർമാണ പദ്ധതി, ഉപജീവനി തൊഴിൽ ദാനപദ്ധതി, തെളിനീർ കുടിവെള്ള പദ്ധതി, സുരക്ഷ വീട് പുനരുദ്ധാരണ പദ്ധതി, വിദ്യാജ്യോതി വിദ്യാഭ്യാസ പദ്ധതി, നൈർമല്യം ശുചിത്വ പദ്ധതി,ആരോഗ്യ രക്ഷ ചികിത്സ സഹായ പദ്ധതി, കൈത്താങ്ങ് ഭിന്നശേഷി ചികിത്സ പദ്ധതി എന്നിങ്ങനെ 9 പദ്ധതികളാണ് ചടങ്ങിൽ സമർപ്പിച്ചത്.
സ്വാന്തന കൌൺസിലിങ്ങ് എ. ഹരീഷ് ബാബു നേതൃത്വം നൽകി. റവ.ഫാ.യോഹന്നാസ്‌തോമസ് അധ്യക്ഷത വഹിച്ചു. കലാ പരിപാടികളും അവതരിപ്പിച്ചു. പ്രളയ ബാധിത വിദ്യാർത്ഥികൾക്ക് വേണ്ടി ശേഖരിച്ച 'സ്‌നേഹ സമ്മാനം' ചടങ്ങിൽ വിദ്യാർത്ഥികൾ കൈമാറി.
ഹെൽപ്പിംഗ് ഹാൻഡ്‌സ് ഒരേക്കർ 20 സെന്റ് ഭൂമിയിൽ 20 വീടുകളുടെ പ്രവൃത്തി ഉടൻ ആരംഭിക്കും. വാസയോഗ്യമല്ലാത്ത വീടുകളുടെ റിപ്പയർ നടത്തും. കക്കൂസ് നഷ്ടപ്പെട്ടവർക്ക് നിർമിച്ചു നൽകും. നിത്യരോഗികളുടെ സമാശ്വാസത്തിനായി മൊബൈൽ ക്ലിനിക്കും വളണ്ടിയേഴ്‌സ് സേവനവും ലഭ്യമാക്കും
നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സി. അബ്ദുറഹിമാൻ,പ്രോഗ്രാം ഓഫീസർ പിസി മുഹമ്മദ് സിറാജ്, ടി. കെ നൗഷാദ്, കെ. എം നസീർ അഹമ്മദ്,പി.കെ സാജിദ്,ഹെല്പിങ്ങ് ഹാൻസ് ഭാരവാഹികളോടെ സക്കീർ കോവൂർ,സാദിഖ്, റൈസ് അപ്പ് പ്രൊജ്ര്രക് ജനറൽ കൺവീനർ സി.എച്ച് മുഹമ്മദ് ഇഖ്ബാൽ,കെ.പി ഗുലാം മുഹമ്മദ്,പി.കെ സാജിദ്, പിഎം സൗദ, എൻ
.കെ സാജിദ, ഉബൈദ് ചെറുവറ്റ, അലന്റ സിദ്ധീഖ്, ഫാത്തിമ ജുനു,സംസാരിച്ചു. പ്രൊജക്ട് സമർപ്പണ ചടങ്ങ് പി. വി അബ്ദുൽ വഹാബ് എം. പി ഉദ്ഘാടനം ചെയ്തു.റവ.ഫാ.ബെഞ്ചമിൻ മാത്തൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി ഉണ്ണികൃഷ്ണൻ, അഡ്വ. വി. വി പ്രകാശ്,പഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻ പിള്ള സംസാരിച്ചു.
പടം 'റൈസ് അപ്പ് പോത്തുകൽ' പ്രോജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികൾ സ്നേഹസമ്മാനം കൈമാറുന്നു.