പയ്യപ്പാടി : കാലോചിതവും പരിഷ്‌കൃതവുമായ പഠനരീതികളിലൂടെ ജോലി ലഭിക്കാൻ പ്രാപ്തരായ എൻജിനീയർമാരെ സമൂഹത്തിനു നൽകാൻ കെ.ടി.യു സർവകലാശാലയ്ക്ക് സാധിക്കുന്നുണ്ടെന്നും എൻജിനീയറിംഗിന്റെ അനന്തമായ സാദ്ധ്യതകൾ സമീപഭാവിയിൽ ലഭ്യമാകുമെന്നും രജിസ്ട്രാർ ഡോ. ജി.പി. പദ്മകുമാർ പറഞ്ഞു .
ജിസാറ്റ് എൻജിനീയറിംഗ് കോളേജിൽ കേരള സാങ്കേതിക സർവകലാശാലയിൽ നിന്നും വിജയം നേടിയ ആദ്യ ബാച്ചിന്റെ ബിരുദ ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു ബിരുദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എം.ശശി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റ്റി. ജസ്റ്റിൻ ജോസ്, മെക്കാനിക്കൽ എച്ച്.ഒ.ഡി. പ്രൊഫ. സാജു ഏലിയാസ്, കോ - ഓർഡിനേറ്റർ എസ്. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും പങ്കെടുത്തു.